അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണം ബാലാവകാശ കമ്മിഷൻ
അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്ത് അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഇടുക്കിയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം
അതിഥി തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സമയത്ത് അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം- ബാലാവകാശ കമ്മിഷൻ
ഇടുക്കി: അതിഥി തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സമയത്ത് അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കർത്തവ്യ വാഹകരുടെ അവലോകന യോഗത്തിലാണ് കമ്മിഷന്റെ നിർദ്ദേശം.
പഠന വൈകല്യമുള്ള കുട്ടികളെ പ്രൈമറി ക്ലാസുകളിൽ തന്നെ കണ്ടെത്തുവാനും ആവശ്യമായ ഇടപെടലുകൾ നടത്തുവാനും എസ് എസ് കെ സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാലസുരക്ഷാസമിതി യുടെ പ്രവർത്തനങ്ങൾ ശക്തികരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അധ്യാപകർക്കുള്ള പരിശീലന മൊഡ്യൂളിൽ ബാലനീതി നിയമസംവിധാനങ്ങൾ ഉൾപ്പെടുത്തുവാൻ ഡയറ്റിന് നിർദേശവും നൽകി.
ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ബി മോഹനൻ കുമാർ, കെ കെ ഷാജു, ഡോ. എഫ് വിൽസൺ, എ.ഡി. എം മിനി കെ ജോൺ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ജെ ജെ ബി മെമ്പർ എന്നിവരും നാല്പതോളം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക്