ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി സർക്കാർ 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ചു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന് അറിയിച്ചു
ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം
ഇടുക്കി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന് അറിയിച്ചു.
പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിദൂരതയും ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സഹായം അനുവദിച്ചത്.
പഞ്ചായത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടു പോകാനും അവശ്യസേവനങ്ങള്‍ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും. വിദൂര ഗോത്രമേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക്