ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി മലയാളി ബാലൻ സായൻ

റോളർ സ്കേറ്റിങ്ങിനിടെ അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബും ഒരേസമയം പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി 13 കാരൻ സായൻ സന്ദീപ്. 36.38 സെക്കൻഡിൽ അസാധാരണ നേട്ടം.

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി മലയാളി ബാലൻ സായൻ
​റോളർ സ്കേറ്റിങ്ങിനിടെ അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി മലയാളി ബാലൻ സായൻ സന്ദീപ്

തിരുവനന്തപുരം: റോളർ സ്കേറ്റിങ് നടത്തിക്കൊണ്ട് ഒരേസമയം അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിങ്ങും വിജയകരമായി പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ് (13). അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ കൊച്ചുമിടുക്കൻ അപൂർവ നേട്ടം കൈവരിച്ചത്.

​റോളർ സ്കേറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനൊപ്പം 3x3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം തന്നെ 15 വരികളായുള്ള സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യമായി പൂർത്തിയാക്കുകയുമായിരുന്നു. വെറും 36.38 സെക്കൻഡിനുള്ളിലാണ് സായൻ ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം ചെയ്ത് തീർത്തത്.

​എറണാകുളം ജില്ലയിലെ തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കോവിഡ് കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. ഇന്ദ്രജിത്താണ് സ്കേറ്റിങ്ങിലെ പരിശീലകൻ. യൂട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബും, ബ്രെയിനോ ബ്രെയിൻ അബാക്കസും പരിശീലിച്ചെടുത്തു.

​മുമ്പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ സായനെ തേടിയെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം സ്വന്തമാക്കുന്നത്. ശ്രാവൺ, സാൻവി എന്നിവർ സഹോദരങ്ങളാണ്.