നഗരവീഥികളെ പ്രകാശപൂരിതമാക്കി ദീപാലങ്കാരം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു
വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങൾക്ക് തുടക്കമായി. മന്ത്രി കെ. മുരളീധരൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
തലസ്ഥാനത്ത് ഓണനിലാവ്: വർണ്ണാഭമായ വൈദ്യുത ദീപാലങ്കാരത്തിന് തുടക്കമായി
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടി തലസ്ഥാന നഗരിയിൽ വൈദ്യുത ദീപാലങ്കാരങ്ങൾക്ക് തുടക്കമായി. നഗരത്തെ പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
കവടിയാർ വിവേകാനന്ദപ്പാർക്ക് മുതൽ അട്ടക്കുളങ്ങര വരെയും വെള്ളയമ്പലം ജംഗ്ഷൻ മുതൽ ശാസ്തമംഗലം വരെയുമാണ് ദീപാലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതോടെ വരുന്ന ഒരാഴ്ചക്കാലം തലസ്ഥാനത്തേക്ക് വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും വൻ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനകക്കുന്ന് കൊട്ടാര വളപ്പിൽ നടന്ന ചടങ്ങിൽ സി. കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ സന്നിഹിതനായിരുന്നു. എം. ആർ. ബൈജു എം.എൽ.എ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം., അഡിഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ്, മര്യാപുരം ശ്രീകുമാർ, എം. എ. വാഹിദ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
