പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം അപേക്ഷ ക്ഷണിച്ചു
കേരള എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്കായി നടത്തുന്ന സൗജന്യ സ്റ്റെനോഗ്രാഫി ആൻഡ് വേർഡ് പ്രോസസ്സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പന്റോടു കൂടിയുള്ള 10 മാസത്തെ കോഴ്‌സിന് ജൂൺ അവസാന വാരം തുടക്കമാകും.
തൃപ്പൂണിത്തുറ: സംസ്ഥാന എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി/ എസ് ടി (CGC) സൗജന്യ സ്റ്റെനോഗ്രാഫി ആൻഡ് വേർഡ് പ്രോസസ്സിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. പത്തുമാസം ദൈർഘ്യമുള്ള പരിശീലന ക്ലാസുകൾ ജൂൺ അവസാന വാരത്തോടെ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലെ സി.ജി.സി ഓഫീസിൽ ആരംഭിക്കും.
എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്.എസ്.എൽ.സി പാസ്സായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 18 നും 41 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന കാലയളവിൽ നിയമാനുസൃതമായ സ്റ്റൈപ്പന്റും സൗജന്യ പഠനോപകരണങ്ങളും ലഭിക്കും. ആകെ 20 സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റ cgcekm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2312944 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.