സ്വദേശ് ദർശൻ 2.0 ആലപ്പുഴയിലെ വികസന പദ്ധതികൾ സന്ദർശിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിലുൾപ്പെടുത്തിയ ആലപ്പുഴയിലെ വികസന പ്രവർത്തനങ്ങൾ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കനാൽ നവീകരണ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 വികസന പദ്ധതികൾ വിലയിരുത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
ആലപ്പുഴ: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിലുൾപ്പെടുത്തി ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു.
കനാൽ നവീകരണം ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ പുരോഗതി അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവാശിഷ് ദാസ്, ജില്ലാ കളക്ടർ ഷാജി വി. നായർ, വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി

