സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും മന്ത്രി സി. പി. ജോൺ

കേരളത്തിൽ വാഹന ഫിറ്റ്‌നസ് പരിശോധന പൂർണ്ണമായും മെഷീൻ അധിഷ്ഠിതമാക്കുന്നു. ഓരോ ജില്ലയിലും രണ്ട് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (ATS) വീതം സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അറിയിച്ചു.

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും മന്ത്രി സി. പി. ജോൺ
തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും മന്ത്രി സി. പി. ജോൺ
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും മന്ത്രി സി. പി. ജോൺ

​സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി. പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അറിയിച്ചു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധന കൂടുതൽ സുതാര്യമാക്കാൻ ഓരോ ജില്ലയിലും ഔട്ട്‌സോഴ്‌സ് പിന്തുണയോടെ രണ്ട് എ.ടി.എസുകൾ വീതമാണ് സ്ഥാപിക്കുന്നത്. പരമ്പരാഗത പരിശോധന രീതികൾക്ക് പകരം പൂർണ്ണമായും മെഷീൻ നിയന്ത്രിത സംവിധാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

​മോട്ടോർ വാഹന വകുപ്പിൽ വൻ നവീകരണം

രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ കേരളത്തിന്റെ 'സ്മാർട്ട് മൂവ്' ആപ്ലിക്കേഷനാണ് ദേശീയതലത്തിലെ 'പരിവാഹൻ' സംവിധാനത്തിന് അടിസ്ഥാനമായതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിലെ ഭൂരിഭാഗം പരിഷ്‌കാരങ്ങളും കേരളത്തിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപ്പാക്കിയത്.

​ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ ആധുനികമാക്കും. എം.വി.ഡി നവീകരണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ.എൻ.പി.ആർ (ANPR) ക്യാമറകൾ എന്നിവ വ്യാപകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി വെട്ടിപ്പ് തടയുന്നതിൽ ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

​വാഹന സെൻസസും റൂട്ട് മാനേജ്‌മെന്റും വരുന്നു

സംസ്ഥാനത്തെ റോഡുകളിലോടുന്ന വാഹനങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ 'വാഹന സെൻസസ്' ആരംഭിക്കും. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സ്റ്റേജ് കാരിയേജുകൾക്കായി 'ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം' വരും. ഇതിലൂടെ ബസ് സർവീസുകളുടെ സമയക്രമം തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിൽ ഷെയർ ട്രാൻസ്‌പോർട്ടും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കും. റോഡ് സുരക്ഷയ്ക്കായി ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമാക്കുമെന്നും അയൽ സംസ്ഥാനങ്ങളുമായി ഗതാഗത ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

​പ്രൗഢഗംഭീരമായ പാസിങ് ഔട്ട് പരേഡ്

പരിശീലനം പൂർത്തിയാക്കിയ 32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരേഡിൽ പങ്കെടുത്തത്. ഔദ്യോഗിക ജീവിതത്തിൽ അച്ചടക്കവും മര്യാദയും കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്കുള്ള പുരസ്കാരങ്ങളും, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള 'കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും' ചടങ്ങിൽ വിതരണം ചെയ്തു.

​ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ്. അജയ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.