ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസ് പ്രതിക്ക് മൂന്ന് വർഷം തടവ്
കോലഞ്ചേരിയിൽ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതി സാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് വിധി.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസ്: പ്രതിക്ക് മൂന്ന് വർഷം തടവ്
കോലഞ്ചേരി: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെൻ്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജുവിനെയാണ് (58) കോടതി ശിക്ഷിച്ചത്.
2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കളെ സാജു ഉപദ്രവിക്കുന്നത് കണ്ടതിനെ തുടർന്ന് ഇയാളുടെ അമ്മ തന്നെയാണ് വിവരം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ സാജു ആക്രമിക്കുകയായിരുന്നു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും സമാനമായ കുറ്റകൃത്യം ചെയ്തത്.
പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ
സ്വച്ഛതാ ഹി സേവ 2026 ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു
ആത്മവിചാരണയാണ് പരിശുദ്ധതയിലേക്കുള്ള വഴിഫാ. ബോബി ജോസ് കട്ടിക്കാട്
സുനാമി പ്രതിരോധത്തിന് സജ്ജമായി വെളിയംകോട് തീരം മാതൃകയായി മോക് ഡ്രില്
വീട്ടിൽനിന്ന് വൻ വിദേശമദ്യ ശേഖരംറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു 
