സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും മന്ത്രി എം. ലിജു
കായംകുളത്ത് നവംബർ 14 ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) സെമിഫൈനൽ മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി എം. ലിജു.
സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും: മന്ത്രി എം. ലിജു
കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) വള്ളംകളി മത്സരങ്ങൾ വിപുലമായി സംഘടിപ്പിച്ച് കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ സാധിക്കണമെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. നവംബർ 14-ന് കായംകുളത്ത് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് സെമിഫൈനൽ മത്സരങ്ങളുടെ മുന്നോടിയായി വിളിച്ചുചേർത്ത സംഘാടക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വള്ളംകളി തടസ്സമില്ലാതെ നടത്തുന്നതിനായി കായംകുളം കായലിന്റെ ആഴം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. മത്സരങ്ങൾ കാണാനെത്തുന്ന ജനങ്ങൾക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കും. ഇതിനുപുറമെ, വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ ആഘോഷ പരിപാടികൾ കായംകുളം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സെമിഫൈനൽ മത്സരത്തിന് രണ്ടു ദിവസം മുമ്പ് മുതൽ മണ്ഡലത്തിൽ വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഓരോ പ്രദേശത്തിന്റെയും തനതായ കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികൾക്കായിരിക്കും മുൻഗണന നൽകുക. സി.ബി.എൽ വള്ളംകളി വിപുലമായി സംഘടിപ്പിക്കുന്നതിലൂടെ കായംകുളത്തിന്റെ വ്യാപാര, വ്യവസായ, ടൂറിസം സാധ്യതകൾക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ചെയർമാനായും ജില്ലാ കളക്ടർ കൺവീനറാെയുമാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്. കായംകുളം മുൻസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി. എസ്. താഹ, മുൻ എം.എൽ.എ സി. കെ. സദാശിവൻ, ആർ. കെ. കുറുപ്പ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും മന്ത്രി എം. ലിജു
കർഷകർക്ക് ആശ്വാസം വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും 125 കോടി അനുവദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
വന്യജീവി ആക്രമണ നഷ്ടപരിഹാരം ഇരട്ടിയാക്കും മന്ത്രി ഷിബു ബേബി ജോൺ
സർക്കാർ ആയൂർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തും മന്ത്രി കെ. മുരളീധരൻ
ആധാരം രജിസ്ട്രേഷന് കൈക്കൂലി സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
ലോക ഹൃദയ ദിനം ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്