3,000 രൂപയുടെ കഞ്ചാവ് വിൽക്കുന്നത് 25,000 രൂപയ്ക്ക് 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മൂവാറ്റുപുഴ പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം എത്തിച്ച കഞ്ചാവാണ് തൃക്കളത്തൂരിൽ വെച്ച് പിടികൂടിയത്.
3,000 രൂപയുടെ കഞ്ചാവ് വിൽക്കുന്നത് 25,000 രൂപയ്ക്ക് 12 കിലോ കഞ്ചാവുമായി മൂവാറ്റുപുഴയിൽ പിടിയിൽ; 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ വലയിലായത് ബംഗാൾ സ്വദേശി
മൂവാറ്റുപുഴ: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസാദുൽ ഇസ്ലാം (39) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് തീവണ്ടി മാർഗ്ഗമാണ് ഇയാൾ ആലുവയിൽ എത്തിച്ചത്. തുടർന്ന് അവിടെ നിന്ന് ഓട്ടോറിക്ഷയിൽ മൂവാറ്റുപുഴ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ തൃക്കളത്തൂർ സംഗമം പടിയിൽ വെച്ചാണ് പോലീസ് ഇയാളെ വളഞ്ഞത്. പരിശോധനയിൽ ഇയാളുടെ ബാഗിൽ പ്രത്യേകം പാക്ക് ചെയ്ത നിലയിലാണ് 12 കിലോ കഞ്ചാവ് കണ്ടെത്തിയത്.
കിലോയ്ക്ക് 3,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. മുൻപും സമാന രീതിയിൽ കഞ്ചാവുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡാൻസാഫ് ടീമിന് പുറമെ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ബിനു കുമാർ, മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ആർ. മനോജ്, മൂവാറ്റുപുഴ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ ബിജു, എസ്.ഐ മാരായ എസ്. ശ്രീനാഥ്, ദിലീപ് കുമാർ, ബിനു വർഗീസ്, സീനിയർ സി.പി.ഓ മാരായ കെ.വി. ഗിരീഷ് കുമാർ, കെ.ടി. നിജാസ്, ബിനിൽ എൽദോസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
