സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ഒക്ടോബർ 13 ന്

സർവീസിലുള്ളവർക്കും വിരമിച്ചവർക്കുമായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന എസ്പിസി ടോക് വിത്ത് കോപ്സ് അദാലത്ത് ഒക്ടോബർ 13 ന് നടക്കും.

സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ഒക്ടോബർ 13 ന്
സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ഒക്ടോബർ 13-ന്; പരാതികൾ സെപ്റ്റംബർ 28 വരെ നൽകാം

സംസ്ഥാന പോലീസ് മേധാവിയുടെ  ഓണ്‍ലൈന്‍ അദാലത്ത് ഒക്ടോബര്‍ 13ന്  

ആലപ്പുഴ:   സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ  പരാതികളില്‍ പരിഹാരം കാണുന്നതിന്  സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 'എസ്പിസി ടോക് വിത്ത് കോപ്സ് ' എന്ന ഓൺലൈൻ അദാലത്ത് ഒക്ടോബര്‍ 13നാണ്. 

ആലപ്പുഴ, കാസർകോഡ് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും  പരാതികളാണ് ഇത്തവണ പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പരിപാടിയുടെ സവിശേഷത.

പരാതികളുള്ളവര്‍ spctalks.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. പരാതികള്‍ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 28. സംശയങ്ങള്‍ക്ക് 9497900243 എന്ന  ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.