ഭൂമി തരംമാറ്റത്തിൽ കൃത്യതയും വേഗതയും കൊച്ചിയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ശിൽപ്പശാല നടന്നു
ഭൂമി തരംമാറ്റ അപേക്ഷകളിൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാൻ റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു ഉദ്ഘാടനം ചെയ്തു.
ഭൂമി തരംമാറ്റ നടപടികൾ: റവന്യൂ ഉദ്യോഗസ്ഥർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു
എറണാകുളം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ വിഷയങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് സമഗ്രമായ അവബോധവും വ്യക്തതയും ഉറപ്പാക്കുന്നതിനായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ജാജു ബാബു ഉദ്ഘാടനം ചെയ്തു.
കൊച്ചിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ ഗോൾഡൻ ജൂബിലി ചേംബർ കോംപ്ലക്സിലെ എം.കെ.ഡി ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ആമുഖ സെഷൻ ശ്രദ്ധേയമായി.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ, പ്രസക്തമായ കോടതി ഉത്തരവുകൾ, നിയമവ്യവസ്ഥകളുടെ പ്രായോഗിക പ്രയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ആമുഖ സെഷൻ. റവന്യൂ ഉദ്യോഗസ്ഥർക്ക് വിഷയത്തിൽ കൂടുതൽ നിയമപരമായ അവബോധവും വ്യക്തതയും നൽകുന്നതിനും അപേക്ഷകൾ പരിഗണിക്കുന്നതിൽ ഏകീകൃത സമീപനം ഉറപ്പാക്കുന്നതിനും സെഷൻ സഹായകമായി.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ വശങ്ങളെക്കുറിച്ച് നടന്ന സംവാദാത്മക സെഷനിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.സി. വിൻസെന്റ് വിശദമായ ക്ലാസ് നയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ, അപേക്ഷകൾ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പൊതുവായി കണ്ടുവരുന്ന അപാകതകൾ, പ്രസക്തമായ കോടതി ഉത്തരവുകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും വിഷയങ്ങളിലുള്ള പ്രായോഗിക വശങ്ങൾ വിശദീകരിക്കുകയും ചെയ്ത സെഷൻ ഏറെ പ്രയോജനകരമായി.
ഉച്ചയ്ക്കുശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ILDM) ഫാക്കൽറ്റി ജോർജ് ജോസഫ് ഭൂമി തരംമാറ്റ നടപടിക്രമങ്ങളെക്കുറിച്ചുള്ള സാങ്കേതിക പരിശീലന ക്ലാസ് നയിച്ചു. നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളും ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസ്.
ഭൂമി തരംമാറ്റ അപേക്ഷകൾ നിയമാനുസൃതമായും സുതാര്യമായും ഏകീകൃതമായും സമയബന്ധിതമായും കൈകാര്യം ചെയ്യുന്നതിനും നടപടിക്രമങ്ങളിലെ അപാകതകളും കാലതാമസവും ഒഴിവാക്കുന്നതിനും റവന്യൂ ഉദ്യോഗസ്ഥരുടെ അറിവും കാര്യക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഡോ. എം.സി. റജിൽ ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.സി. വിൻസെന്റ്, സ്റ്റേറ്റ് അറ്റോർണി അഡ്വ. അനൂപ് വി. നായർ എന്നിവർ ആശംസകൾ നേർന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ.മനോജ് നന്ദി രേഖപ്പെടുത്തി.വിവിധ ജില്ലകളിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.
ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ഡിസംബറോടെ പൂർത്തിയാക്കണം കെ സി വേണുഗോപാൽ എം പി
ലഹരിമുക്ത ഭാരതം മത്സരവിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു
ഭൂമി തരംമാറ്റത്തിൽ കൃത്യതയും വേഗതയും കൊച്ചിയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ശിൽപ്പശാല നടന്നു
ഞെളിയൻപറമ്പ് ദക്ഷിണേന്ത്യയിലെ മികച്ച മാലിന്യ സംസ്കരണ മാതൃകയാക്കും മന്ത്രി കെ.എം. ഷാജി
നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം മാനവീയം വീഥിയിൽ പോഷൺ മാ ആചരണത്തിന് വർണ്ണാഭമായ തുടക്കം
രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ധീര ത്തിന് പുരസ്ക്കാര നേട്ടം