ശുചിത്വ രംഗത്ത് കേരളത്തിന്റെ അഭിമാനമായി ആലപ്പുഴ അഞ്ചാം തവണ ദേശീയ അംഗീകാരം

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൻ 2025 26 ദേശീയ ശുചിത്വ സർവേയിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം. ന്യൂഡൽഹി വിജ്ഞാന ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ആലപ്പുഴ നഗരസഭ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി

ശുചിത്വ രംഗത്ത് കേരളത്തിന്റെ അഭിമാനമായി ആലപ്പുഴ അഞ്ചാം തവണ ദേശീയ അംഗീകാരം
വിജ്ഞാന ഭവനിൽ തിളങ്ങി ആലപ്പുഴ; ദേശീയ ശുചിത്വ സർവേയിൽ മികച്ച തീരദേശ നഗരത്തിനുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി
ശുചിത്വ രംഗത്ത് കേരളത്തിന്റെ അഭിമാനമായി ആലപ്പുഴ അഞ്ചാം തവണ ദേശീയ അംഗീകാരം

ദേശീയ ശുചിത്വ സർവേ 2025-26: മികച്ച തീരദേശ നഗരങ്ങളിൽ ദേശീയതലത്തിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം ശുചിത്വ രംഗത്ത് കേരളത്തിന്റെ അഭിമാനമായി ആലപ്പുഴ; അഞ്ചാം തവണ ദേശീയ അംഗീകാരം

 ഡൽഹി:  ദേശീയ ശുചിത്വ രംഗത്ത് അഭിമാനകരമായ നേട്ടവുമായി ആലപ്പുഴ. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 ദേശീയ ശുചിത്വ സർവേയിൽ ഇന്ത്യയിലെ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ നഗരസഭ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ ദേശീയതലത്തിൽ അഞ്ചാം തവണയാണ് ആലപ്പുഴയ്ക്ക് ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്. കേരളത്തിലെ മികച്ച ശുചിത്വ നഗരമായി മട്ടന്നൂർ നഗരസഭയും തിരഞ്ഞെടുക്കപ്പെട്ടു.

2020 മുതൽ തുടർച്ചയായി ദേശീയതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള ആലപ്പുഴ, ഇത്തവണയും നേട്ടം ആവർത്തിച്ചത് നഗരസഭയുടെ സുസ്ഥിരവും ജനകീയവുമായ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, നഗരസഭ സെക്രട്ടറി സനിൽ എസ്. എന്നിവർ ദല്‍ഹിയിലെ വിജ്ഞാന ഭവനില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍  നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ജനപങ്കാളിത്തം കരുത്തായി; ആലപ്പുഴയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണ മാതൃകയ്ക്ക് ദേശീയ അംഗീകാരം ജനപങ്കാളിത്തത്തിലൂന്നിയ വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനമാണ് ആലപ്പുഴ നഗരസഭയുടെ പ്രവർത്തനങ്ങളുടെ പ്രധാന സവിശേഷത. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതിനും ജൈവമാലിന്യത്തെ ഫലപ്രദമായി വിഭവമാക്കി മാറ്റുന്നതിനും നഗരസഭ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

ഗരസഭയുടെ വിവിധ കമ്പോസ്റ്റിംഗ് യൂണിറ്റുകളിലൂടെ സംസ്കരിച്ചെടുക്കുന്ന ജൈവമാലിന്യത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവവളം 'എയറോഫെർട്ട്' എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തിക്കുന്നു. കിലോഗ്രാമിന് ഏകദേശം 15 രൂപ നിരക്കിലാണ് വളത്തിന്റെ വിപണനം. മാലിന്യത്തെ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സൗഹൃദ മാലിന്യസംസ്കരണത്തിനൊപ്പം സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും ഈ മാതൃക വഴിയൊരുക്കുന്നു.

മാലിന്യസംസ്കരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും വികേന്ദ്രീകൃത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകിയും ആലപ്പുഴ നഗരസഭ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ മറ്റ് നഗരങ്ങൾക്കും മാതൃകയാണ്.

രാജ്യത്തെ ഏറ്റവും വലിയ നഗരശുചിത്വ സർവേ

നഗരശുചിത്വവും മാലിന്യസംസ്കരണവും മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്ക് മികച്ച ശുചിത്വ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി 2016 മുതൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ചുവരുന്ന ദേശീയ വാർഷിക സർവേയാണ് സ്വച്ഛ് സർവേക്ഷൻ. 2025-26-ൽ നടന്ന പത്താം പതിപ്പിൽ രാജ്യത്തെ 4,700-ലധികം നഗരങ്ങൾ പങ്കെടുത്തു.

ദൃശ്യമായ ശുചിത്വം, മാലിന്യങ്ങളുടെ തരംതിരിക്കലും സംസ്കരണവും, ശുചിമുറി സൗകര്യങ്ങൾ, ജലത്തിന്റെ പുനരുപയോഗം, ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, പൗരാഭിപ്രായം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

ജനപങ്കാളിത്തം, വികേന്ദ്രീകൃത മാലിന്യസംസ്കരണം, സാങ്കേതികവിദ്യയുടെ പ്രയോജനം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരമാണ് ഈ നേട്ടം. ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ കൂട്ടായ്മയുടെയും പ്രാദേശികതലത്തിലുള്ള ഇടപെടലുകളുടെയും പ്രാധാന്യം ഒരിക്കൽക്കൂടി ഉയർത്തിക്കാട്ടുന്ന ആലപ്പുഴയുടെ ഈ നേട്ടം ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് കൂടുതൽ പ്രചോദനമാകും.