ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു കുങ്കിയാനകൾ സജ്ജം
ചിന്നക്കനാലിൽ ജനവാസ മേഖലയ്ക്ക് ഭീഷണിയായ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ ദൗത്യം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. സിങ്കുകണ്ടം ചെമ്പകത്തൊഴുകുടി ഭാഗത്തുള്ള ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്
ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു; കുങ്കിയാനകൾ സജ്ജം
ഇടുക്കി: ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയായി തുടരുന്ന കാട്ടാന 'ചക്കക്കൊമ്പന്' റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ ദൗത്യം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. ബുധനാഴ്ച ആനയെ മയക്കുവെടി വെക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ദൗത്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
വ്യാഴാഴ്ച രാവിലെ സിങ്കുകണ്ടം ചെമ്പകത്തൊഴുകുടി ഭാഗത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയിറങ്കൽ ഡാമിന്റെ ജലാശയത്തിലേക്ക് ഇറങ്ങുന്നത് തടഞ്ഞ്, ആനയെ ഇടിക്കുഴിയിലേക്കോ 301 കോളനി ഭാഗത്തേക്കോ മാറ്റാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ബുധനാഴ്ച ഒരു തവണ മയക്കുവെടി വെച്ച ഓമനക്കുടി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള നീക്കങ്ങളും ദൗത്യസംഘം നടത്തുന്നുണ്ട്.
വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടുന്ന രണ്ട് പ്രത്യേക സംഘങ്ങളാണ് മയക്കുവെടി വെക്കുന്നതിനായി ആനയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായതിനാൽ ദൗത്യം വേഗത്തിൽ വിജയകരമായി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മയക്കുവെടി വെച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ദൗത്യസംഘത്തിലെ മറ്റ് ടീമുകളും കുങ്കിയാനകളും സജ്ജരായി രംഗത്തുണ്ട്. ആനയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇതിലൂടെ ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് മുൻകൂട്ടി കണ്ട് തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കും ലഹരി വേട്ട തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
മൂവാറ്റുപുഴയിലേക്ക് സിവിൽ സർവീസ് അക്കാദമി തിരിച്ചെത്തുന്നു നൈപുണ്യ പരിശീലന കേന്ദ്രവും ആരംഭിക്കും
എറണാകുളത്ത് നിരത്തിലിറങ്ങി ആർ.ടി.ഒ സ്ക്വാഡ്; കുടുങ്ങിയത് 57 വാഹനങ്ങൾ, പിഴ 5.27 ലക്ഷം
മൂവാറ്റുപുഴ നഗരസഭയിൽ ഭരണഘടനാ ദിനാചരണവും ഭരണഘടനാ സംഗമവും സംഘടിപ്പിച്ചു
തൊടുപുഴയിൽ 60 ദിവസം പ്രായമുള്ള ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നവംബർ 28 ന്
12 കിലോ കഞ്ചാവുമായി രണ്ട് പേർ ചോറ്റാനിക്കരയിൽ പിടിയിൽ