ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചിയിൽ ഊഷ്മള സ്വീകരണം

രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക സ്വീകരണം നൽകി.

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചിയിൽ ഊഷ്മള സ്വീകരണം
രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനെ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കുന്നു
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചിയിൽ ഊഷ്മള സ്വീകരണം
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചിയിൽ ഊഷ്മള സ്വീകരണം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചിയിൽ ഊഷ്മള സ്വീകരണം

കൊച്ചി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.

​ഞായറാഴ്ച രാവിലെ 8.40-ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി കൊച്ചിയിൽ വിമാനമിറങ്ങിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

​അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി. എസ്. എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

​തുടർന്ന് രാവിലെ ഒമ്പതു മണിയോടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ ഉപരാഷ്ട്രപതി ആലപ്പുഴയിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനായി തിരിച്ചു.