15 ലക്ഷത്തിന്റെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 15 ലക്ഷം രൂപ വിലമതിക്കുന്ന 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഇജാജുൽ ഹഖ് പിടിയിലായി. സോപ്പുപെട്ടികളിലാക്കി ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

15 ലക്ഷത്തിന്റെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ
നെടുമ്പാശ്ശേരിയിൽ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി 15 ലക്ഷം രൂപ വിലമതിക്കുന്ന 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഇജാജുൽ ഹഖ് പിടിയിലായി

​ഓപ്പറേഷൻ തൂഫാൻ: നെടുമ്പാശ്ശേരിയിൽ 15 ലക്ഷത്തിന്റെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: ജില്ലയിൽ ലഹരിമരുന്നുകൾക്കെതിരെ പോലീസ് ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായി നെടുമ്പാശ്ശേരിയിൽ വൻ ഹെറോയിൻ വേട്ട. 50 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ് (29) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമ്പാശ്ശേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി വലയിലായത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.

​സോപ്പുപെട്ടികളിൽ ഒളിപ്പിച്ച നിലയിൽ

​അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം തൃശൂരിലെത്തിയ പ്രതി, അവിടെനിന്ന് കാർ മാർഗ്ഗം പെരാരൂരിലെത്തി റൂമിലേക്ക് പോകുന്ന വഴിക്കാണ് പോലീസിന്റെ പിടിയിലാകുന്നത്. സംശയം തോന്നാതിരിക്കാൻ ട്രോളി ബാഗിലെ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടികളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു.

​ലഹരി വിറ്റ് പിറ്റേന്ന് തന്നെ മടക്കം; നാ​ഗാലാൻഡിൽ നിന്ന് ഉറവിടം

​കേരളത്തിലേക്ക് ഇടയ്ക്കിടെ വന്നുപോകാറുള്ളതാണ് ഇയാളുടെ രീതി എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയ ശേഷം തൊട്ടടുത്ത ദിവസം തന്നെ വിമാനമാർഗ്ഗം അസമിലേക്ക് മടങ്ങുകയാണ് ചെയ്യാറുള്ളത്. നാഗാലാൻഡിൽ നിന്നാണ് ലഹരിമരുന്ന് ശേഖരിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബിനു കുമാർ സി, എസ്.ഐമാരായ എം.വി. അരുൺ ദേവ്, മജു എം. ലാൽ, എ.സി. ബിജു, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.വി. ബിനു, റോണി അഗസ്റ്റിൻ, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, പി.ആർ. നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.