രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ പുതുതലമുറയ്ക്ക് മാതൃക മന്ത്രി അനൂപ് ജേക്കബ്
നാടിന്റെ ഉന്നമനവും സാമൂഹ്യ സേവനവും ജീവിതചര്യയാക്കിയ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ പുതുതലമുറയ്ക്ക് മാതൃകയെന്ന് മന്ത്രി അനൂപ് ജേക്കബ്. തൃപ്പൂണിത്തുറ ഹിൽ പാലസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ പുതുതലമുറയ്ക്ക് മാതൃക: മന്ത്രി അനൂപ് ജേക്കബ്
എറണാകുളം: നാടിന്റെ പൊതുവായ ഉന്നമനവും സാമൂഹ്യ സേവനവും ജീവിതചര്യയാക്കിമാറ്റിയ രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ പുതുതലമുറയ്ക്ക് മാതൃകയെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള സാംസ്കാരികകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൈതൃകപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരീക്ഷിത്ത് തമ്പുരാൻ്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ എല്ലാവിധ ഉന്നതികൾക്കും തന്റേതായ സംഭാവനകൾ നൽകാൻ പരീക്ഷിത്ത് തമ്പുരാന് സാധിച്ചിട്ടുണ്ട്. വ്യക്തിത്വവും ഭാഷാ പരിജ്ഞാവും കൊണ്ടു വ്യത്യസ്തനായ പരീക്ഷിത്ത് തമ്പുരാനെ സ്മരിക്കുന്നതിനും ഓർമ്മൾ നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ ഇത്തരം ചടങ്ങുകൾ അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും പൈതൃക പഠന കേന്ദ്രവുമായ ഹിൽ പാലസിന്റെ പൈതൃകം നഷ്ടപ്പെടുത്താതെ പുതിയ പരിവേഷം നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും പൈതൃക കേന്ദ്രത്തെ പൈതൃകത്തോടെ നിലനിർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ പി.എൽ. ബാബു അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ പൈതൃക പഠന കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം. ആർ രാഘവവാര്യർ, കൊച്ചി രാജകുടുംബാംഗം ഹേമലത വർമ്മ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല റിട്ടേർഡ് പ്രൊഫസർ ഡോ. സി. എം നീലകണ്ഠൻ, പൈതൃക കേന്ദ്രം രജിസ്ട്രാർ കെ.വി ശ്രീനാഥ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി പരീക്ഷിത്ത് തമ്പുരാൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും ഹിൽപ്പാലസ് മ്യൂസിയം ഹാളിൽ തൃപ്പൂണിത്തുറ ജി.എൻ. സ്വാമി സംഗീത വിദ്യാലയത്തിലെ കുട്ടികളുടെ ശാസ്ത്രീയ സംഗീതാർച്ചനയും നടന്നു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
