പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു ഡാൻസ് അധ്യാപകൻ അറസ്റ്റിൽ
ഡാൻസ് അക്കാദമിയിൽ നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: ഒളിവിൽ കഴിഞ്ഞിരുന്ന ഡാൻസ് മാസ്റ്റർ അറസ്റ്റിൽ
പുന്നപ്ര: ഡാൻസ് അക്കാദമിയിൽ നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്താധ്യാപകൻ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്. മധു (29) വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാളുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു വന്നിരുന്ന പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പുന്നപ്ര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതി ഉയർന്നതിനു പിന്നാലെ പ്രതി ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ഇയാൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.