മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല ഗുരുവായൂരിലെത്തി നിർമാല്യം തൊഴുതു, വി.ഡി സതീശന് ആശംസകൾ
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള അതൃപ്തികൾക്കിടെ ഗുരുവായൂരിൽ ദർശനം നടത്തി രമേശ് ചെന്നിത്തല. വി.ഡി. സതീശന് ആശംസകൾ നേർന്ന അദ്ദേഹം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി.
സതീശന് ആശംസകൾ; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല ഗുരുവായൂരിൽ
ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തുടർന്നുവന്ന മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രത്തിൽ നിർമാല്യ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അദ്ദേഹം ആശംസകൾ നേർന്നു.
പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനാണ് ജനങ്ങൾ യുഡിഎഫിന് അനുകൂലമായ വിധി നൽകിയത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാ യുഡിഎഫ് പ്രവർത്തകരുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നതും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ മലയാള മാസം ഒന്നായതിനാലുള്ള പതിവ് ക്ഷേത്രദർശനം മാത്രമാണ് ഇതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്ന കാര്യത്തിൽ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന. മന്ത്രിസഭയിൽ അംഗമാകാൻ അദ്ദേഹം ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. തന്റെ വിശ്വസ്തരായ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ അദ്ദേഹം സജീവമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചകളിൽ ചെന്നിത്തലയുടെ നിലപാട് നിർണ്ണായകമാകും.
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ 
