ഓണം വാരാഘോഷം വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി സർക്കാർ

ഓണം വാരാഘോഷം വിദേശ സഞ്ചാരികളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമാക്കാൻ സർക്കാർ തീരുമാനം. ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കുന്ന ആഘോഷപരിപാടികളുടെ വിവരങ്ങൾ പുറത്തുവിട്ടു.

ഓണം വാരാഘോഷം വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി സർക്കാർ
സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്
ഓണം വാരാഘോഷം വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി സർക്കാർ
ഓണം വാരാഘോഷം വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി സർക്കാർ

ഓണം വാരാഘോഷം: വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ സന്ദേശമെത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി അറിയിച്ചു.

​ആഗസ്റ്റ് 24 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണം വാരാഘോഷം. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പരിപാടികൾ വൈകുന്നേരം ആറു മണി മുതൽ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ആദിവാസി കലാകാരന്മാർക്ക് ആഘോഷത്തിൽ പ്രത്യേക അവസരമൊരുക്കുമെന്നും, ഉൾപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് നഗരത്തിലെത്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

​ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ട് 'തൂഫാൻ' എന്ന തീം ഇത്തവണത്തെ ആഘോഷങ്ങളിൽ ഉൾപ്പെടുത്തും. കോവളത്ത് പുതുതായി ഒരു വേദി കൂടി ആരംഭിക്കാനും, ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പോലീസ് കമ്മീഷണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.