ഭക്ഷ്യ കമ്മീഷൻ ആദിവാസി കോളനികളിലും സ്കൂളിലും സന്ദർശനം നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം

ഊർങ്ങാട്ടിരി പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി കോളനിയിലും ഓടക്കയം ഗവ. യു.പി. സ്കൂളിലും സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി. രമേശന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഭക്ഷ്യവിതരണവും മൺസൂൺ മുന്നൊരുക്കങ്ങളും വിലയിരുത്തി.

ഭക്ഷ്യ കമ്മീഷൻ ആദിവാസി കോളനികളിലും സ്കൂളിലും സന്ദർശനം നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം
ഏറനാട് താലൂക്കിലെ കൊടുമ്പുഴ ഗോത്ര വർഗ ഉന്നതിയിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ കൊടുമ്പുഴ അങ്കണവാടി ശന്ദർശിച്ചപ്പോൾ.
ഭക്ഷ്യ കമ്മീഷൻ ആദിവാസി കോളനികളിലും സ്കൂളിലും സന്ദർശനം നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം
ഭക്ഷ്യ കമ്മീഷൻ ആദിവാസി കോളനികളിലും സ്കൂളിലും സന്ദർശനം നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം
ഭക്ഷ്യ കമ്മീഷൻ ആദിവാസി കോളനികളിലും സ്കൂളിലും സന്ദർശനം നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം
ഭക്ഷ്യ കമ്മീഷൻ ആദിവാസി കോളനികളിലും സ്കൂളിലും സന്ദർശനം നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം

ആദിവാസി ഉന്നതികളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കമ്മീഷൻ സന്ദർശനം നടത്തി

മലപ്പുറം: ആദിവാസി മേഖലകളിലെ ഭക്ഷ്യ വിതരണം വിലയിരുത്തുന്നതിനും ഭക്ഷ്യസുരക്ഷ പൂർണ്ണമായി ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി. രമേശൻ ഊർങ്ങാട്ടിരി പഞ്ചായത്തിൽ സന്ദർശനം നടത്തി. കൊടുമ്പുഴ ആദിവാസി ഉന്നതിയിലെ കല്ലരയും, അങ്കണവാടിയും സന്ദർശിച്ച അദ്ദേഹം റേഷൻ വിതരണവും അങ്കണവാടി മുഖേനയുള്ള ഭക്ഷ്യ ലഭ്യതയും നേരിട്ട് വിലയിരുത്തി.

​ഊര് മൂപ്പൻ കേളൻ എന്ന ഗോപാലകൃഷ്ണൻ, കോളനി നിവാസികൾ എന്നിവരുമായി കമ്മീഷൻ ചർച്ചകൾ നടത്തുകയും അവരുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിയുകയും ചെയ്തു.

​ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് അംഗം എൻ. ദിവ്യ, ജൂനിയർ സൂപ്രണ്ട് ഷാജിമോൻ, റേഷനിങ്് ഇൻസ്പെക്ടർമാരായ രാജേഷ് അയനിക്കുത്ത്, പി. പ്രദീപ്, എം.എസ്. ദിനേഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.കെ. കൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആകാശ് ചന്ദ്രൻ, എൻ.എം.ആർ. വാച്ചർമാരായ സുരേന്ദ്രൻ, ലിബിൻ എന്നിവരും കമ്മീഷനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

​സ്കൂളുകളിൽ കർശന ശുചിത്വ പാലനത്തിന് നിർദ്ദേശം

​തുടർന്ന് ഓടക്കയം ഗവ. യു.പി. സ്കൂൾ സന്ദർശിച്ച കമ്മീഷൻ, സ്കൂളിലെ ഉച്ചഭക്ഷണ വിതരണ സംവിധാനങ്ങൾ കൃത്യമായി പരിശോധിച്ചു. മൺസൂൺ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണ വിതരണത്തിലും സ്കൂൾ പരിസര ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകി