ഹൗസ്ബോട്ടിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ച സംഭവം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മുഹമ്മദ് ഐസം മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഒക്ടോബർ 12-ന് നടന്ന അപകടത്തിൽ ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ.
ഹൗസ്ബോട്ട് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കൂടാതെ, മതിയായ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബോട്ടിനെതിരെ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചു. കോഴിക്കോട് ജില്ലാ കലക്ടർ, ജില്ലാ റൂറൽ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സെക്രട്ടറി എന്നിവരോടാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
