ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറായി ആൾമാറാട്ടം വ്യാജ കത്തയച്ച് തട്ടിപ്പിന് ശ്രമിച്ചയാൾ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് വ്യാജേന ലറ്റർ അയച്ച് സ്ഥാപനത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ കോഴിക്കോട് മാവൂർ സ്വദേശി രാജേന്ദ്രനെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറായി ആൾമാറാട്ടം വ്യാജ കത്തയച്ച് തട്ടിപ്പിന് ശ്രമിച്ചയാൾ അറസ്റ്റിൽ
കോഴിക്കോട് മാവൂർ സ്വദേശി രാജേന്ദ്രനെ

വ്യാജ ഇ.ഡി ലറ്റർ അയച്ച് പണം തട്ടാൻ ശ്രമം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

​കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെയാണ് (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

​ഐ.സി.സി.എസ്.എൽ (ICCSL) എന്ന സ്ഥാപനത്തിലേക്കാണ് ഇ.ഡിയുടെ ഔദ്യോഗിക ലെറ്ററെന്ന വ്യാജേന പ്രതി കത്ത അയച്ചത്. സ്ഥാപനത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

​പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.