കേരളത്തിൽ എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം വരുന്നു
വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനവും ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമും നടപ്പാക്കാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ദുരന്തനിവാരണത്തിൽ വിപ്ലവം: കേരളത്തിൽ എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം വരുന്നു
തിരുവനന്തപുരം:ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇൻഫ്ളോ ഔട്ട്ഫ്ളോ, മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും തുടർന്ന് ഡാമുകൾ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകൾ, നദികൾ എന്നിവിടങ്ങളിലെ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. കാലാവസ്ഥാ പ്രവചനവും ഫ്ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമിനും രൂപം നൽകും. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
