ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
ഗാന്ധിയൻ ആശയങ്ങൾക്ക് സമകാലിക ലോകത്ത് വലിയ പ്രസക്തിയുണ്ടെന്ന് ബെന്നി ബഹനാൻ എം.പി. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
അങ്കമാലി: ഗാന്ധിജി വിഭാവനം ചെയ്ത ആശയങ്ങൾക്ക് സമകാലിക ലോകത്ത് വലിയ പ്രസക്തിയാണുള്ളതെന്ന് ബെന്നി ബഹനാൻ എം.പി. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് സ്കിൽസ് എക്സലൻസ് സെന്റർ സംഘടിപ്പിച്ച ‘ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ മതേതരത്വ സങ്കൽപ്പം മതനിരാസമോ മതനിഷേധമോ അല്ലെന്നും, എല്ലാ മതങ്ങളുടെയും സത്ത ഉൾക്കൊണ്ട് പരസ്പര ബഹുമാനവും സൗഹാർദവും വളർത്തുന്ന കാഴ്ചപ്പാടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷത്തിന്റെ അഭിപ്രായം അംഗീകരിക്കുന്നതിനൊപ്പം ന്യൂനപക്ഷത്തിന്റെ നിലപാടുകളെയും അവകാശങ്ങളെയും മാനിക്കുന്ന ജനാധിപത്യ സങ്കൽപ്പമാണ് ഗാന്ധിജി മുന്നോട്ടുവെച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അഹിംസയെയും സത്യാഗ്രഹത്തെയും പ്രബലമായ സമരമാർഗങ്ങളാക്കി മാറ്റിയ ഗാന്ധിയൻ ആശയങ്ങൾ മതസൗഹാർദം, സാമൂഹിക ഐക്യം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് ഇന്നും വഴികാട്ടിയാണെന്ന് ബെന്നി ബഹനാൻ എം.പി. കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. പോളച്ചൻ, ലതിക ശശികുമാർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, വൈസ് പ്രസിഡന്റ് മാജി ബാബു, ബി.ഡി.ഒ. അമൽദാസ് കെ.ജെ. തുടങ്ങിയവരും മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി