അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് ഗേഹ എന്ന് പേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരവും വർണ്ണോത്സവം കലോത്സവവും തിരുവനന്തപുരത്ത് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് ഗേഹ എന്ന് പേരിടുകയും ചെയ്തു.

അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് ഗേഹ എന്ന് പേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് ഗേഹ എന്ന് പേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ
അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് ഗേഹ എന്ന് പേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ
അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് ഗേഹ എന്ന് പേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് 'ഗേഹ' എന്ന് മന്ത്രി ബിന്ദു കൃഷ്ണ പേരിട്ടു

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.

ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി ശരിയായ ദിശയിൽ നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കുട്ടികൾ നാടിന്റെ അഭിമാനമായി വളരണം. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക വികാസം എന്നിവ ഉറപ്പാക്കാൻ സർക്കാരിന്റെയും വനിതാ-ശിശു വികസന വകുപ്പിന്റെയും പിന്തുണ ലഭ്യമാക്കും. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്മാർട്ട് സിറ്റിയുടെ സഹായത്തോടെ നവീകരിച്ച നാലുനില മന്ദിരം കുട്ടികൾക്ക് വീടിന്റെ സുരക്ഷയും അമ്മയുടെ വാത്സല്യവും പകരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ശുചിത്വം, സുരക്ഷ, മാനസിക ഉല്ലാസം എന്നിവയ്ക്ക് മുൻഗണന നൽകി ശിശുസൗഹൃദ അന്തരീക്ഷമാണ് സജ്ജമാക്കിയിട്ടുള്ളത്.

ഒന്നാം നിലയിൽ വിശാലമായ ഹാൾ, പ്രധാന ഓഫീസ്, ലൈബ്രറി എന്നിവയുണ്ട്. രണ്ടാം നിലയിൽ കുട്ടികൾക്കായി ഡോൾ മ്യൂസിയം ഒരുക്കിയിട്ടുണ്ട്. മൂന്നും നാലും നിലകളിലാണ് കുട്ടികളുടെ താമസസൗകര്യങ്ങൾ. ആധുനിക അടുക്കള, മെഡിക്കൽ കെയർ യൂണിറ്റ്, കളിസ്ഥലം, പാർക്ക്, സി.സി.ടി.വി നിരീക്ഷണ സംവിധാനം എന്നിവയും മന്ദിരത്തിന്റെ പ്രത്യേകതകളാണ്.

ഉദ്ഘാടനച്ചടങ്ങിൽ അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് മന്ത്രി 'ഗേഹ' എന്ന് പേരിട്ടു. ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന 'വർണ്ണോത്സവം' കലോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു.

നഴ്സറി, അങ്കണവാടി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ പങ്കെടുക്കുന്ന തളിർ കലോത്സവം, ശിശുദിന റാലി, കുട്ടികളുടെ മഹാസമ്മേളനം എന്നിവയും 'വർണ്ണോത്സവ'ത്തിന്റെ ഭാഗമായി നടക്കും.

ചടങ്ങിൽ മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതിയുടെ പുതിയ സ്നേഹസൗധം നഗരത്തിലെ എല്ലാ കുട്ടികൾക്കുമായി തുറന്നുകൊടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, നഗരാസൂത്രണ സമിതി അംഗം ജി. വേണുഗോപാൽ, വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു. ഭരണസമിതി അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.