ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുത്തൻ മുഖം ടിങ്കറിംഗ് ലാബും ക്രിയേറ്റീവ് കോർണറും നാടിന് സമർപ്പിച്ചു
ചന്തിരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ടിങ്കറിംഗ് ലാബ്, ക്രിയേറ്റീവ് കോർണർ എന്നിവ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ പഠനകേന്ദ്രങ്ങൾ; ടിങ്കറിംഗ് ലാബും ക്രിയേറ്റീവ് കോർണറും ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ചന്തിരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ (എസ്എസ്കെ) ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ടിങ്കറിംഗ് ലാബ്, ക്രിയേറ്റീവ് കോർണർ എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും (കുസാറ്റ്) സംയുക്ത സംരംഭമായാണ് പദ്ധതികൾ നടപ്പിലാക്കിയത്. ശാസ്ത്ര-സാങ്കേതിക ആശയങ്ങൾ സ്വയം പരീക്ഷിച്ചും നിർമ്മിച്ചും പഠിക്കാനുള്ള പ്രായോഗിക പഠനകേന്ദ്രമാണ് ടിങ്കറിംഗ് ലാബ്. വിദ്യാർത്ഥികളിൽ തൊഴിൽ പരിചയം, സർഗ്ഗാത്മകത, പ്രായോഗിക നൈപുണി, സ്വയംപര്യാപ്തത എന്നിവ വളർത്തുന്നതിനായി ഒരുക്കിയിട്ടുള്ള പ്രവർത്തനാധിഷ്ഠിത പഠനകേന്ദ്രമാണ് ക്രിയേറ്റീവ് കോർണർ.
എസ്.എസ്.കെ. ആലപ്പുഴയുടെയും ബി.ആർ.സി. തുറവൂരിന്റെയും മേൽനോട്ടത്തിൽ പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എൻ ഷെഹീർ , തുറവൂർ ഉപജില്ലാ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സോണി പവേലിൽ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൻ. സിമിൽ, വാർഡ് മെമ്പർ വി.കെ. മനോഹരൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ ജില്ലാ പി.എം.ഒ. കെ.എം ധനജ്, എസ്.എസ്.കെ. ആലപ്പുഴ ഡി.പി.ഒ. സന്തോഷ് കുമാർ, പി.ടി.എ. പ്രസിഡന്റ് അനിൽ പി.ബി., ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി ലീന,. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക കെ.വി. ശോഭന തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
