സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമാകണം മന്ത്രി എ.പി. അനിൽകുമാർ
ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകൾ ജനസൗഹൃദമായിരിക്കണം: മന്ത്രി എ.പി.അനിൽകുമാർ ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കി സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. നിർമാണം പൂർത്തിയായ ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകളെന്ന് മന്ത്രി പറഞ്ഞു. സ്മാർട്ട് വില്ലേജുകൾ നിലവിൽ വരുന്നതോടെ പേരുമാറ്റമല്ല, മറിച്ച് പരമാവധി സേവനങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഫീസുകളിലെത്തുന്ന ജനങ്ങളുടെ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി നൽകണം.സേവനങ്ങൾക്കായി ജനങ്ങൾ ഇടനിലക്കാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
45 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുക്കിയത്. 1080.95 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് ഏരിയ, ഓഫീസ് മുറി, ഡൈനിംഗ് റൂം, ടോയ്ലെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷി സൗഹൃദ റാമ്പും പ്രത്യേക ടോയ്ലെറ്റ് സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്.
വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ, ജില്ലാ കളക്ടർ അഞ്ജു കെ.എസ്, എ.ഡി.എം നിസ.എ, നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ കെ.പി, വിവിധ ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
