ഓപ്പറേഷൻ സൗന്ദര്യ പരിശോധനയിൽ തെറ്റായ വിവരങ്ങൾ അടങ്ങിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കണ്ണൂർ താളിക്കാവ് റോഡിലെ കോസ്മെറ്റിക് ഹോൾസെയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 65,000 രൂപയുടെ തെറ്റായ വിവരങ്ങൾ അടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പിടിച്ചെടുത്തു.
കണ്ണൂർ ഓപ്പറേഷൻ സൗന്ദര്യ പരിശോധനയിൽ തെറ്റായ വിവരങ്ങൾ അടങ്ങിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കണ്ണൂർ: 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ നിയമവിരുദ്ധ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ കണ്ടെത്തി പിടിച്ചെടുത്തു. കണ്ണൂർ താളിക്കാവ് റോഡിൽ പ്രവർത്തിക്കുന്ന എസ് കെ നോവെൽറ്റി എന്ന കോസ്മെറ്റിക് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളുടെയും ലിപ് ബാമുകളുടെയും വലിയ ശേഖരം പിടികൂടിയത്.
ലേബലിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഏകദേശം 65,000 രൂപ വിലവരുന്ന മിസ്ബ്രാൻഡഡ് കോസ്മെറ്റിക്കുകൾ സംഘം പിടിച്ചെടുത്തു.
കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സുധീഷ് കെ.വിയുടെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർമാരായ സോണിയ കൃഷ്ണൻ, ബേബി വി., സന്തോഷ് പി.എം., ബിജിൻ ഇ.എൻ. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ഇൻസ്പെക്ടർ ബേബി വി. നിയമനടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പെരുമ്പാവൂരിൽ വയോധികയെ ആക്രമിച്ച് കവർച്ച 4 അസം സ്വദേശികൾ തൃശ്ശൂരിൽ പിടിയിൽ
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി