കുടുംബശ്രീ ദേശീയ സരസ് മേള 2026 പ്രചാരണ പോസ്റ്റർ മന്ത്രി കെ.എം ഷാജി പ്രകാശനം ചെയ്തു
ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം വേങ്ങരയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേള 2026 ന്റെ പ്രചാരണ പോസ്റ്റർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പ്രകാശനം ചെയ്തു.
കുടുംബശ്രീ ദേശീയ സരസ് മേള 2026 പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു
എറണാകുളം: കുടുംബശ്രീ ദേശീയ സരസ് മേള 2026-ന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ ഔദ്യോഗിക പോസ്റ്റർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരിക്ക് പോസ്റ്റർ കൈമാറിക്കൊണ്ടായിരുന്നു പ്രകാശനം.
ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ഇത്തവണത്തെ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി എം.എൽ.എമാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരടങ്ങുന്ന ജനപ്രതിനിധികൾ ഔദ്യോഗിക പോസ്റ്റർ പ്രചാരണത്തിന് തുടക്കം കുറിക്കും.
നവംബർ 29-ന് രാവിലെ 10 മണിക്ക് നടക്കുന്ന സരസ് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലെ 48 ലക്ഷത്തിലധികം അംഗങ്ങൾ വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചാരണ പോസ്റ്റർ സ്റ്റാറ്റസായി പങ്കുവെക്കും. തുടർന്ന് ഡിസംബർ ഒന്നു മുതൽ സംസ്ഥാന വ്യാപകമായി വിപുലമായ ഓൺലൈൻ പ്രചാരണ ക്യാമ്പയിനും ആരംഭിക്കും.
മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ബി. സേതുരാജ്, പ്രോഗ്രാം ഓഫീസർ ലിഷാ മോഹൻ എം, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ടി. കുഞ്ഞിമുഹമ്മദ്, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ടി.കെ. മുഹമ്മദ് യൂനസ്, ജെ. അജ്മൽ എന്നിവർ പങ്കെടുത്തു.
പെരുമ്പാവൂരിൽ വയോധികയെ ആക്രമിച്ച് കവർച്ച 4 അസം സ്വദേശികൾ തൃശ്ശൂരിൽ പിടിയിൽ
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി