അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ഭരണഘടനാ ദിനാഘോഷം അഡ്വ. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു

അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം അങ്കമാലി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. എസ് ഷാജി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ദേശീയ ഭരണഘടനാ ദിനം ആഘോഷിച്ചു

അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ദേശീയ ഭരണഘടനാ ദിനം ആഘോഷിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. കെ.എസ്. ഷാജി നിർവഹിച്ചു. തുടർന്ന് സമ്മേളനത്തിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചടങ്ങിൽ പങ്കെടുത്തവർ ഏറ്റുചൊല്ലുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീനിയർ അഭിഭാഷകൻ അഡ്വ. തങ്കച്ചൻ വെമ്പളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി റാഫേൽ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. അയ്യപ്പൻ, ലൗലി ബേബി സെബാസ്റ്റ്യൻ, സീന ദേവസിക്കുട്ടി, ബി.ഡി.ഒ കെ.ജെ. അമൽദാസ്, പട്ടികജാതി വികസന ഓഫീസർ അഞ്ജു കൃഷ്ണൻ, പ്ലാനിംഗ് ഓഫീസർ ഇ.ജെ. ജിനു, എക്സ്റ്റൻഷൻ ഓഫീസർ പി.എം. ജിക്സൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.