സീറോ വേസ്റ്റ് ലക്ഷ്യമാക്കി നിർമലം മൂവാറ്റുപുഴയിൽ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമായി
നിർമലം പുതുയുഗ ശുചിത്വ കേരളം’ മാലിന്യപരിപാലന ക്യാമ്പയിന് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ പി. എം. അബ്ദുൽ സലാം നിർവഹിച്ചു.
‘നിർമലം പുതുയുഗ ശുചിത്വ കേരളം'ക്യാമ്പയിന് മൂവാറ്റുപുഴയിൽ തുടക്കമായി
മൂവാറ്റുപുഴ: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ മാലിന്യപരിപാലന ക്യാമ്പയിന് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ പി എം അബ്ദുൽ സലാം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഇലാഹിയ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും പങ്കാളിത്തത്തോടെ വിളംബര റാലിയും മാർക്കറ്റ് റോഡ് ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. ശുചിത്വം, ശാസ്ത്രീയ മാലിന്യസംസ്കരണം, ജനകീയ പങ്കാളിത്തം എന്നിവ ഉറപ്പാക്കിയാണ് മൂവാറ്റുപുഴയിൽ ക്യാമ്പയിൻ മുന്നേറുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ നോർത്ത് പറവൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചിരുന്നു. കേരളത്തെ പൂർണ്ണമായും ഒരു സീറോ വേസ്റ്റ് സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വെറുമൊരു ശുചീകരണ പദ്ധതി എന്നതിലുപരി, മാലിന്യം ധനമാക്കി മാറ്റുന്ന (വേസ്റ്റ് ടു വെൽത്ത്) സംസ്കാരം വീടുകളിൽ നിന്നാരംഭിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് സംസ്കരിക്കുന്നതിനൊപ്പം ഇ-വേസ്റ്റ്, കെമിക്കൽ വേസ്റ്റ് തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങളും ഹരിതകർമസേനയും വഴി ശാസ്ത്രീയമായി ശേഖരിക്കും. ഇതിനു പുറമേ, പ്ലാസ്റ്റിക് റീസൈക്ലിങ് നയം, ശുദ്ധീകരിച്ച മലിനജല പുനരുപയോഗ നയം, ക്ലീൻ പബ്ലിക് ടോയ്‌ലറ്റ് എസ്.ഒ.പി എന്നിവയും കാമ്പയിൻ്റെ ഭാഗമാണ്. നൂറു ദിവസം കൊണ്ട് തദ്ദേശ സ്ഥാപനങ്ങൾ വഴി സംസ്ഥാനത്തൊട്ടാകെ ഇരുപതിനായിരത്തിലധികം 'ഗ്രീൻ പോയിന്റുകൾ' സൃഷ്ടിക്കുകയാണ് ലക്ഷ്യം.
68 ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു
ഏനാനല്ലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് വിദഗ്ധ ചികിത്സയുമായി ബി.എം.എച്ച്
സീറോ വേസ്റ്റ് ലക്ഷ്യമാക്കി നിർമലം മൂവാറ്റുപുഴയിൽ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമായി
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ