അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്തു യുവതി അറസ്റ്റിൽ

സ്കൂളിൽ ടീച്ചറായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂത്തകുന്നം സ്വദേശിനി ധന്യ (46) വടക്കേക്കര പോലീസിന്റെ പിടിയിലായി

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്തു യുവതി അറസ്റ്റിൽ
സ്കൂളിൽ ടീച്ചറായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂത്തകുന്നം സ്വദേശിനി ധന്യ (46)

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

​വടക്കേക്കര: സ്കൂളിൽ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ധന്യ (46) യെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്.

​ചെട്ടിക്കാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. സ്കൂളിൽ ടീച്ചറായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 മുതൽ വിവിധ ഘട്ടങ്ങളിലായി പരാതിക്കാരിയിൽ നിന്നും ധന്യ 25.5 പവൻ സ്വർണ്ണം കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലിയോ കൈപ്പറ്റിയ സ്വർണ്ണമോ തിരികെ നൽകാതെ കബളിപ്പിച്ചതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

​പിടിയിലായ പ്രതി സമാനമായ മറ്റ് തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകളാണ് ഇവർക്കെതിരെ നിലവിലുള്ളത്.

​വടക്കേക്കര എസ്.എച്ച്.ഒ സി.എസ്. നെൽസൺ, എസ്.ഐ ടി.ഐ. സുധി, എ.എസ്.ഐമാരായ റീന, ഡിക്സൻ, എസ്.സി.പി.ഒ നെർഷോൺ, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.