കോതമംഗലത്ത് 8 കോടിയുടെ പഴയ റോഡ് പദ്ധതിയെ മിനി ബൈപ്പാസ് ആക്കി എംഎൽഎ അവതരിപ്പിക്കുന്നു ആന്റണി ജോൺ
കോതമംഗലം മണ്ഡലത്തിലെ ആലുമ്മാവ് കുരൂർ റോഡ് നവീകരണ പദ്ധതിയെ പുതിയ മിനി ബൈപ്പാസ് എന്ന പേരിൽ എംഎൽഎ അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ എംഎൽഎ ആന്റണി ജോൺ ആരോപിച്ചു.
കഴിഞ്ഞ സർക്കാർ അനുവദിച്ച റോഡ് നവീകരണ പദ്ധതിയെ 'മിനി ബൈപ്പാസ്' എന്ന പേരിൽ എംഎൽഎ അവതരിപ്പിക്കുന്നു: മുൻ എംഎൽഎ ആന്റണി ജോൺ
കോതമംഗലം: കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എട്ട് കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച റോഡ് നവീകരണ പദ്ധതിയെ, പുതിയ മിനി ബൈപ്പാസ് എന്ന പേരിൽ നിലവിലെ എംഎൽഎ അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പ്രസ്താവനയിൽ ആരോപിച്ചു.
കോതമംഗലം മണ്ഡലത്തിലെ പ്രധാന പാതകളായ ആലുമ്മാവ് - കുരൂർ റോഡ്, എം എ കോളേജ് - കോഴിപ്പിള്ളി (എം പി വർഗീസ്) റോഡ് എന്നിവ ബിഎം ആൻഡ് ബിസി (BM & BC) നിലവാരത്തിൽ നവീകരിക്കുന്നതിനായി കഴിഞ്ഞ സർക്കാർ എട്ട് കോടി രൂപ അനുവദിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്.
നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിന്നിൽ നിന്ന് ആരംഭിച്ച് കോതമംഗലം - കോട്ടപ്പടി റോഡിൽ എത്തി, ആലുംചുവടിൽ നിന്നും ഐഎംഎ ഹാളിന് മുൻപിലൂടെ തങ്കളം - മലയിൻകീഴ് ബൈപ്പാസ് റോഡിൽ എത്തിച്ചേരുന്നതാണ് ആലുമ്മാവ് - കുരൂർ റോഡ്. എം എ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോഴിപ്പിള്ളി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ എത്തിച്ചേരുന്നതാണ് രണ്ടാമത്തെ റോഡ്. ഈ രണ്ട് പദ്ധതികളിൽ ഒന്നായ ആലുമ്മാവ് - കുരൂർ റോഡിനെയാണ് യുഡിഎഫ് സർക്കാർ വന്നതിന് ശേഷം ഫണ്ട് അനുവദിച്ച പുതിയ മിനി ബൈപ്പാസ് എന്ന നിലയിൽ എംഎൽഎ ഇപ്പോൾ അവതരിപ്പിക്കുന്നതെന്ന് ആന്റണി ജോൺ പറഞ്ഞു.
ബിഎം ആൻഡ് ബിസി ടാറിങ്ങിന് പുറമേ കലുങ്കുകൾ, റോഡ് വീതികൂട്ടൽ, ഡ്രൈനേജ്, ഐറിഷ് സംവിധാനങ്ങൾ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റിഫ്ലക്ടറുകൾ, സൈൻ ബോർഡുകൾ, സീബ്രാ ലൈൻ, റോഡ് മാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയാണ് നവീകരണം നടക്കുന്നത്. ഇതിൽ ആലുമ്മാവ് - കുരൂർ റോഡിലെ കലുങ്കുകളുടെയും ഡ്രൈനേജ് സംവിധാനങ്ങളുടെയും നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷക്കാലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ച എംഎൽഎ, കഴിഞ്ഞ ആറുമാസമായി മുൻ സർക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങൾ സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ആന്റണി ജോൺ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
