കുടുംബശ്രീ @ ക്യാമ്പസ് പേരും ലോഗോയും ക്ഷണിക്കുന്നു മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനം

കുടുംബശ്രീ @ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി രൂപീകരിക്കുന്ന ഗ്രൂപ്പിന് പേരും ലോഗോയും ക്ഷണിക്കുന്നു. സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 16 വരെ എന്‍ട്രികള്‍ അയക്കാം.

കുടുംബശ്രീ @ ക്യാമ്പസ് പേരും ലോഗോയും ക്ഷണിക്കുന്നു മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനം
കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിക്കുന്നു; മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനം

​കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു; മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം

​തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനികളെയും കുടുംബശ്രീയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'കുടുംബശ്രീ @ ക്യാമ്പ്സ്' പദ്ധതിയിലേക്ക് പേരും ലോഗോയും ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

​ക്രിയേറ്റീവ് ഫീല്‍ഡ്, ടെക്നോളജി, സേവന മേഖല, ഉല്‍പാദന മേഖല എന്നിവ അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും, നൈപുണ്യ പരിശീലനം നേടാനും, സ്വന്തം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആശയരൂപീകരണം മുതല്‍ ധനസഹായവും വിപണനവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുടുംബശ്രീയുടെ സമ്പൂര്‍ണ്ണ പിന്തുണ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

​പദ്ധതിക്ക് നിര്‍ദേശിക്കുന്ന പേരിനും ലോഗോയ്ക്കും പ്രത്യേകമായാണ് സമ്മാനങ്ങള്‍ നല്‍കുക. വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം എന്‍ട്രികള്‍ അയക്കേണ്ടതാണ്.

​ശ്രദ്ധിക്കുക:

എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി: നവംബർ 16

ഇ-മെയില്‍ വിലാസം: kudumbashreeprcontest@gmail.com