ഭിന്നശേഷിക്കാരനെ മർദ്ദിച്ച് എട്ട് പവൻ മാല തട്ടിയെടുത്തു ഏഴംഗ സംഘം പോലീസ് പിടിയിൽ
രായമംഗലം നങ്ങേലിപ്പടിയിൽ കൂൾബാർ നടത്തിയിരുന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച് മാല പൊട്ടിച്ചെടുത്ത കേസിൽ ഏഴ് പ്രതികളെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പെരുമ്പാവൂരിലെ സ്വർണ്ണക്കടയിൽ വിറ്റ ശേഷം പണം വീതം വെച്ച് സംഘം ഒളിവിൽ പോവുകയായിരുന്നു.
ഭിന്നശേഷിക്കാരനെ മർദ്ദിച്ച് എട്ട് പവൻ മാല തട്ടിയെടുത്തു; ഏഴംഗ സംഘം കുറുപ്പംപടി പോലീസ് പിടിയിൽ
പെരുമ്പാവൂർ: രായമംഗലം നങ്ങേലിപ്പടിയിൽ കൂൾബാർ നടത്തിയിരുന്ന ഭിന്നശേഷിക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത കേസിൽ ഏഴ് പേരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു.
അല്ലപ്ര വെങ്ങോല സ്വദേശി അനൂപ് (47), ഇടുക്കി നെടുങ്കണ്ടം രാമക്കൽമേട് സ്വദേശി ഡാനിയേൽ എന്നറിയപ്പെടുന്ന പ്രണവ് കെ. പ്രവീൺ (26), നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശി എമിൽ എൽജോ ഏലിയാസ് (29), വെസ്റ്റ് വെങ്ങോല സ്വദേശി സുജിത്ത് (36), സൗത്ത് വല്ലം ചേലാമറ്റം സ്വദേശി റെനീഷ് അലി (44), മാറംപിള്ളി ഏഴിപ്പുറം സ്വദേശി മണ്ണ് അലിയാർ എന്നറിയപ്പെടുന്ന മുഹമ്മദ് അലിയാർ (54), അല്ലപ്ര വെങ്ങോല സ്വദേശി സുനിൽ വാസു (44) എന്നിവരാണ് പിടിയിലായത്.
ഈ മാസം നാലിന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഉച്ചസമയത്ത് പരിസരത്ത് ആളുകൾ കുറവായിരിക്കുമെന്ന് കരുതി സംഘം കൃത്യമായ പദ്ധതി തയ്യാറാക്കി കടയിലേക്ക് എത്തുകയായിരുന്നു. പെരുമ്പാവൂരിലെ ബാറിലിരുന്നാണ് ആസൂത്രണം നടത്തിയത്.
ഓട്ടോറിക്ഷയിലെത്തിയ സംഘത്തിൽ രണ്ട് പേർ ഓട്ടോയിലും രണ്ട് പേർ കടയ്ക്ക് പുറത്തും നിരീക്ഷണത്തിനായി നിലയുറപ്പിച്ചു. അനൂപ്, പ്രണവ് കെ. പ്രവീൺ, എമിൽ എന്നിവർ സിഗരറ്റ് ആവശ്യപ്പെട്ട് കടയ്ക്കുള്ളിലേക്ക് കയറി. കടയുടമ സാധനം എടുക്കാൻ തിരിഞ്ഞ സമയം ഇവർ അദ്ദേഹത്തെ മർദ്ദിക്കുകയും നിലത്തുവീണപ്പോൾ കഴുത്തിലുണ്ടായിരുന്ന എട്ട് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ചെറുക്കാൻ ശ്രമിക്കുന്നതിനിടെ മാലയുടെ ഒരു ഭാഗം പരാതിക്കാരന്റെ കൈവശവും ലഭിച്ചു. തുടർന്ന് മേശയിലുണ്ടായിരുന്ന പണവും സിഗരറ്റും കൈക്കലാക്കി സംഘം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു.
മോഷ്ടിച്ച മാല പെരുമ്പാവൂരിലെ സ്വർണ്ണക്കടയിൽ 1,20,000 രൂപയ്ക്ക് വിറ്റ ശേഷം സംഘം ബാറിലെത്തി മദ്യപിക്കുകയും പണം വീതം വെച്ചെടുക്കുകയുമായിരുന്നു. തുടർന്ന് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയി.
പരാതി ലഭിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകളിലൂടെയാണ് പ്രതികളെ പിടികൂടിയത്. സി.ഐ റിൻസ് എം. തോമസ്, എസ്.ഐമാരായ എൽദോ പോൾ, പി.പി. അഭിലാഷ്, കെ.എം. അബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇർഷാദ്, നൗഫൽ, അരുൺ കെ. കരുണൻ, ശ്രീജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ കുഞ്ഞുമോൻ, ദീപക്, രജിത്ത്, രാമനാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
