സർക്കാർ മെഡിക്കൽ കോളേജുകൾ ഗവേഷണ നവീകരണ കേന്ദ്രങ്ങളായി മാറണം മന്ത്രി കെ. മുരളീധരൻ
മെഡിക്കൽ കോളേജുകൾ ചികിത്സയ്ക്കൊപ്പം മികച്ച ഗവേഷണ നവീകരണ കേന്ദ്രങ്ങളായി മാറണമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാറ്റ്കോൺ 26 ഉദ്ഘാടനം ചെയ്തു
സർക്കാർ മെഡിക്കൽ കോളേജുകൾ ഗവേഷണ-നവീകരണ കേന്ദ്രങ്ങളായി മാറണം മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജുകൾ ചികിത്സാകേന്ദ്രങ്ങൾ എന്നതിനപ്പുറം ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും മികവുറ്റ കേന്ദ്രങ്ങളായി മാറണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം സംഘടിപ്പിച്ച പഠന ഗവേഷണ കോൺഫറൻസ് 'നാറ്റ്കോൺ '26' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ഗവേഷണത്തിനാവശ്യമായ അക്കാദമിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. രോഗങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിച്ച് മുന്നോട്ടുപോകാൻ ഇത്തരം സമ്മേളനങ്ങൾ ആരോഗ്യവകുപ്പിനെ ഏറെ സഹായിക്കുന്നുണ്ട്. കോവിഡ്, നിപ തുടങ്ങിയ രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളും വ്യാപനരീതികളും ശാസ്ത്രീയ തെളിവുകളോടെ കണ്ടെത്തുന്നതിനും, ആ കണ്ടെത്തലുകൾ ആരോഗ്യവകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുന്നതിനും നാറ്റ്കോൺ പോലുള്ള ഗവേഷണ മേളകൾ വഴിയൊരുക്കും. സമ്മേളനത്തിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കാൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രഞ്ജു രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. പി. ബിന്ദു, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനിത ഭാസ്കർ, കൺവീനർമാരായ ഡോ. എസ്. രശ്മി, ഡോ. അനിത എബ്രഹാം, ഡോ. എ. റമീസ് രാജ എന്നിവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
