ഇന്ത്യൻ ടാലൻ്റ് ഒളിമ്പ്യാഡിലെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നിഷ റെജിക്ക്
ഇന്ത്യൻ ടാലൻ്റ് ഒളിമ്പ്യാഡിലെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നിഷ റെജിക്ക്
മൂവാറ്റുപുഴ: കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിഭാഗം രസതന്ത്രം അധ്യാപിക നിഷ റെജിക്ക്
ഇന്ത്യൻ ടാലൻ്റ് ഒളിമ്പ്യാഡിൻ്റെ മികച്ച അധ്യാപികയ്ക്കുള്ള ഈ വർഷത്തെ പുരസ്കാരം.
മുംബൈയിൽ നടന്ന സമ്മേളനത്തിൽ ഡോ.കിരൺ ബേദി ഐപിഎസ് പുരസ്കാരവും പ്രശസ്തിപത്രവും നൽകി.നിഷ റെജി കഴിഞ്ഞ 28 വർഷമായി അധ്യാപന മേഖലയിൽ പ്രവർത്തിക്കുന്നു. അക്കാദമികമായ മികവും, വിദ്യാഭ്യാസ - വൈജ്ഞാനിക മേഖലകളിലെ തികഞ്ഞ അർപ്പണ മനോഭാവവുമാണ് അവാർഡിന് നിഷാ റെജിയെ അർഹയാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഭർത്താവ് കോതമംഗലം എംഎ കോളജ് ഓഫ് എഞ്ചിനീയറിംഗ് റിട്ട. പ്രൊഫസർ കീഴില്ലം കുന്നത്ത് റെജി മാത്യു.
മക്കൾ നിമിഷ (കാലിഫോർണിയ), മനീഷ ( ഇൻഫോ പാർക്ക് കൊച്ചി).
ചിത്രം: ഇന്ത്യൻ ടാലൻ്റ് ഒളിമ്പ്യാഡിൻ്റെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നിഷ റെജി കിരൺ ബേദിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
