വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ

സാങ്കേതികവിദ്യാ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്തും പുരോഗതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ
തോട്ടട ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു
വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ
വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ
വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ

കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസരംഗവും മാറണം തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പുതിയ കെട്ടിടം  നാടിന് സമര്‍പ്പിച്ചു മുഖ്യമന്ത്രി വി ഡി സതീശന്‍

കണ്ണൂർ :   അസാധാരണമായ വേഗത്തിലാണ് സാങ്കേതികവിദ്യാ രംഗത്ത് ഉള്‍പ്പെടെ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അതിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനായി 6.5 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മനുഷ്യനുണ്ടാക്കിയ കൃത്രിമബുദ്ധി സാങ്കേതിക വിദ്യ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പര്‍ ഇന്റലിജന്‍സ് ശേഷി കൈവരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എഐയും മെഷീന്‍ ലേണിംഗുമെല്ലാം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ പുരോഗതിക്ക് കാരണമായിട്ടുണ്ട്. ഇവയുടെ ഗുണഫലങ്ങള്‍ സ്വാംശീകരിക്കാന്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക് കഴിയണം. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം അക്കാദമിക രംഗങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഓഫീസ്, കമ്പ്യൂട്ടര്‍ ലാബ്, സ്‌പോര്‍ട്സ് റൂം, സ്റ്റുഡന്റസ് കോ-ഓപ്ലാററ്റീവ് സ്റ്റോര്‍, റെക്കോര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടം.

ചടങ്ങില്‍ വച്ച് നവംബര്‍ 27, 28, 29 തീയതികളില്‍ തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവത്തിന്റെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍ കലോല്‍സവം കോഡിനേറ്ററും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയരക്ടറുമായ ആനി അബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആനി അബ്രഹാം, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോന ജയറാം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിജില്‍ മാക്കുറ്റി, വാര്‍ഡ് കൗണ്‍സിലര്‍ പി മഞ്ജുഷ, കൗണ്‍സിലര്‍ പി കെ പ്രീത, കോഴിക്കോട് ആര്‍.ഡി.ടി.ഇ ജോയിന്റ് ഡയറക്ടര്‍ പി ടി അഹമ്മദ് സെയ്ദ്, തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി സവിത, കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പാല്‍ സി ശ്രീകുമാര്‍, ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാല്‍ ആശാ സുകുമാരന്‍, നടുവില്‍ ടിഎച്ച്എസ് സൂപ്രണ്ട് എം ദിലീപ്, ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, തോട്ടട ടിഎച്ച്എസ് പിടിഎ വൈസ് പ്രസിഡന്റ് കെ പി ജ്യോതിദാസന്‍, സൂപ്രണ്ട് വി പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.