വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ ഇനി ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഹാൾ ഉദ്ഘാടനം ചെയ്തു. ഹാളിന് ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ എന്ന് നാമകരണം ചെയ്തു.
.വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ ഇനി ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ
വാഴക്കുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിന്റെ ഉദ്ഘാടനവും ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ എന്ന നാമകരണവും നടത്തി. നവംബർ 18ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിവ ജോളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ സിദ്ധിഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോണി ക്രിസ്റ്റഫർ, അനീസ ഇസ്മായിൽ, മെമ്പർമാരായ അസീന ടീച്ചർ, കൗലത്ത് മരക്കാർ, അഡ്വ. ഫർഹത് സുഹൈൽ, അസ്മ പി.എം, ജോയിന്റ് ബി.ഡി.ഒ ഫാസില ബീഗം, അസിസ്റ്റന്റ് എൻജിനീയർ ശാലിനി പി.എസ്, ബിനു കെ.എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
