പട്ടികജാതി വർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർപഠന പിന്തുണ ഉറപ്പാക്കും മന്ത്രി കെ.എ. തുളസി
പട്ടികജാതി വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് തുടർപഠന പിന്തുണയും മികച്ച തൊഴിൽ അവസരങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി
പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനപിന്തുണ ഉറപ്പാക്കും: മന്ത്രി കെ എ തുളസി പുന്നപ്ര എംആർഎസ് സ്കൂളിൽ 'വിജയമധുരം' മന്ത്രി ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠന പിന്തുണ ഉറപ്പാക്കാൻ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് പട്ടികജാതി-വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു. പുന്നപ്ര ഡോ അംബേദ്കർ മെമ്മോറിയൽ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച 'വിജയമധുരം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഏകദിന വിനോദയാത്ര സംഘടിപ്പിക്കാൻ തീരുമാനമായി. വകുപ്പിന്റെ ഹോസ്റ്റലുകളിലെ ഭക്ഷണമെന്നു പരിഷ്കരിക്കും. വകുപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് തുടർപഠന പിന്തുണയും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ഒരുക്കാൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഡേറ്റാബേസ് തയ്യാറാക്കുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന-തൊഴിൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് എസ് എസ് എൽ സി- പ്ലസ് ടു, വിവിധ മത്സര പരീക്ഷകൾ, കായിക കലാ മത്സരങ്ങളിൽ മിന്നുന്ന ജയം കരസ്ഥമാക്കിയ സ്കൂളിലെ വിദ്യാർഥികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എഫ് ലാൽജി, ഗ്രാമപഞ്ചായത്ത് അംഗം ലിജി പുരുഷോത്തമൻ, ഡെപ്യൂട്ടി കളക്ടർ കെ എസ് കല, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇൻ ചാർജ് ശ്രീജ എസ് ജി നായർ, ചെങ്ങന്നൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ കെ സുധ, ആലപ്പുഴ എജുക്കേഷൻ ഡിഡി എം ആർ സുനിമോൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മുഹമ്മദ് റഷീദ്, സ്കൂൾ പ്രിൻസിപ്പൽ വി എം പ്രമീള കുമാരി, സ്കൂൾ പിടിഎ പ്രസിഡന്റ് എം എ സിന്ധു, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പട്ടികജാതി വർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർപഠന പിന്തുണ ഉറപ്പാക്കും മന്ത്രി കെ.എ. തുളസി
വികസനത്തിനായി ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യും എ.പി. അനിൽകുമാർ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ജില്ലയായി വയനാട്
യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
ഏഴിമലയിൽ അഭിമാന നിമിഷം 101 മിഡ്ഷിപ്മെൻമാർക്ക് ബിടെക് ബിരുദം നാല് വിദേശ പരിശീലിതരും പട്ടികയിൽ
മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ കളമശ്ശേരിയിൽ