പെരിയാറിൽ മണൽ കടത്ത് ആറ് പേർ പിടിയിൽ
പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയാർ പുഴയിൽ നിന്ന് രണ്ട് വഞ്ചികളിലായി മണൽ വാരി കടത്തുകയായിരുന്ന ആറ് പേർ അറസ്റ്റിൽ.
പുത്തൻവേലിക്കരയിൽ പെരിയാറിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ ആറ് പേർ പിടിയിൽ
പുത്തൻവേലിക്കര: പെരിയാർ പുഴയിൽ നിന്ന് രണ്ട് വഞ്ചികളിലായി അനധികൃതമായി മണൽ വാരി കടത്താൻ ശ്രമിച്ച ആറ് പേരെ പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ റഷീദ്, സജീവൻ, അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായത്. പ്രതികൾ ഇതിനുമുൻപും കൊടുങ്ങല്ലൂർ, വടക്കേക്കര പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
സമീപകാലത്തായി അനധികൃതമായി മണൽ വാരി കൊണ്ടിരുന്ന ഏഴ് വള്ളങ്ങൾ പുത്തൻവേലിക്കര പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. പുത്തൻവേലിക്കര എസ്.ഐ എൻ.ജി അനീഷ്‌കുമാർ, സീനിയർ സി.പി.ഒമാരായ ഇ.ഇ റിയാസ്, പ്രദീഷ്കുമാർ, പി.ബി ശ്രീകാന്ത്, ലീഗിൽ ജോസ്, എ.എ അഭിലാഷ്, സനിൽ, സജീർ ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പുഴകളിൽ നിന്നുള്ള അനധികൃത മണൽ വാരലിനെതിരെ കർശന നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
