ബലാത്സംഗക്കേസ് വ്യാജം, ഹണിട്രാപ്പ് പ്രതിരോധിക്കാൻ കെട്ടിച്ചമച്ചത് ഡോ. ജോൺസൺ വർഗീസ് മുൻകൂർ ജാമ്യം തേടി
പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിക്കുകയോ മുറിയിൽ കഴിയുകയോ ചെയ്തു എന്നത് കൊണ്ടു മാത്രം ബലാത്സംഗം സ്ഥിരീകരിക്കാനാവില്ലെന്നും സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധികൾ പ്രകാരം പരാതി നൽകുന്നതിലെ കാലതാമസം സംശയത്തോടെ കാണണമെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു
പരാതിയിലെ കാലതാമസം ദുരൂഹമെന്ന് ഹർജി: ബലാത്സംഗക്കേസിൽ ഡോ. ജോൺസൺ വർഗീസ് മുൻകൂർ ജാമ്യം തേടി
കൊച്ചി: ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ പ്രതിയായ ഡോ. ജോൺസൺ വർഗീസ് മുൻകൂർ ജാമ്യം തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും മർദനക്കേസിൽ താൻ നൽകിയ പരാതിയെ പ്രതിരോധിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് ഈ ബലാത്സംഗ പരാതിയെന്നും ഡോ. ജോൺസൺ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 10-ന് ഇൻഫോപാർക്കിലെ ഹോട്ടലിൽ വെച്ച് ഡോക്ടർ പീഡിപ്പിച്ചു എന്നാണ് അൻപതുകാരിയായ പരാതിക്കാരിയുടെ ആരോപണം. എന്നാൽ സംഭവത്തിൽ നവംബർ 4-നു ശേഷമാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും ഈ കാലതാമസത്തിൽ അസ്വാഭാവികതയും ഗൂഢാലോചനയുമുണ്ടെന്നും ഹർജിയിൽ പറയുന്നു.
നടി അതുല്യ ചന്ദ്രയുടെ ആവശ്യപ്രകാരം ഈ മാസം രണ്ടിന് കടവന്ത്രയിലെ ഫ്ലാറ്റിലെത്തിയ ഡോക്ടറെ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡോക്ടറുടെ പരാതിയിൽ അതുല്യ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് ഇൻഫോപാർക്ക് പൊലീസിൽ തനിക്കെതിരെ ബലാത്സംഗ പരാതി എത്തിയതെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിക്കുകയോ മുറിയിൽ കഴിയുകയോ ചെയ്തു എന്നത് കൊണ്ടു മാത്രം ബലാത്സംഗം സ്ഥിരീകരിക്കാനാവില്ലെന്നും സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധികൾ പ്രകാരം പരാതി നൽകുന്നതിലെ കാലതാമസം സംശയത്തോടെ കാണണമെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഡോക്ടറുടെ ആവശ്യം.
അതേസമയം, കേസിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടറെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അറസ്റ്റിലായ അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി, കെ.ബി. വിഷ്ണു എന്നിവരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡോക്ടറുടെ ഫോണിൽ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന്, പരാതിക്കാരിയുടെ ബന്ധു പൊലീസിന് കൈമാറിയ ഫോണുകളുടെ ഉറവിടം അന്വേഷിച്ച് പൊലീസ് മൊഴിയെടുക്കും. തന്റെ ബന്ധുവിന്റെ ദൃശ്യങ്ങൾ ഫോണിലുണ്ടോ എന്ന് പരിശോധിക്കാനാണ് ഫോൺ കൈക്കലാക്കിയതെന്നാണ് നടിയുടെ മൊഴി. കേസിൽ ഉൾപ്പെട്ട മറ്റ് ഒൻപത് പേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
