മണീട് പഞ്ചായത്തിലെ 107 ാം നമ്പർ സ്മാർട്ട് അങ്കണവാടി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

മണീട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുതായി നിർമിച്ച 107 ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം വനിത ശിശുവികസന വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. മാതൃശിശു ക്ഷേമം സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു

മണീട് പഞ്ചായത്തിലെ 107 ാം നമ്പർ സ്മാർട്ട് അങ്കണവാടി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
മണീട് ഗ്രാമപഞ്ചായത്ത് 107-ാം നമ്പർ അങ്കണവാടി വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി അനൂപ് ജേക്കബ് സമീപം

മണീട് പഞ്ചായത്തിലെ 107-ാം നമ്പർ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു

​എറണാകുളം: മാതൃശിശു ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഉന്നതവിദ്യാഭ്യാസ, വനിത ശിശുവികസന വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മണീട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിർമാണം പൂർത്തീകരിച്ച 107-ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

​ഒരു കുഞ്ഞിന്റെ പരിപാലനവും വളർച്ചയും കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടി പ്രവർത്തകർ ഉയർന്ന സാമൂഹിക ഉത്തരവാദിത്തം പുലർത്തണം. അങ്കണവാടികൾക്കുള്ള സ്മാർട്ട്‌ഫോൺ, യൂണിഫോം എന്നിവ വേഗത്തിൽ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പിന്റെ രോഗനിർണയ പദ്ധതികളിൽ കുട്ടികളെ ഉൾപ്പെടുത്താൻ അങ്കണവാടി ജീവനക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

​അങ്കണവാടി നിർമാണത്തിനായി സൗജന്യമായി മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകിയ കാപ്പുംകുഴിയിൽ കെ.എസ്. പ്രസാദിനെ ചടങ്ങിൽ ആദരിച്ചു.

​മണീട് ഡോ. ബി.ആർ. അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു സ്വാഗതവും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി വർഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.