കവർച്ചയും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകൾ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നോർത്ത് പറവൂർ സ്വദേശി ആഷിക്ക് ജോൺസനെ (29) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തൊടുപുഴ ബിജു ജോസഫ് വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ എറണാകുളം റൂറൽ എസ്.പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.

കവർച്ചയും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകൾ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നോർത്ത് പറവൂർ വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസനെ (29) ആണ് കരുതൽ തടങ്കലിലാക്കിയത്.

​കൊലപാതകക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു; നടപടി യുവതിയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് പിന്നാലെ

കൊച്ചി: കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. നോർത്ത് പറവൂർ വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസനെ (29) ആണ് കരുതൽ തടങ്കലിലാക്കിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

​കഴിഞ്ഞ സെപ്റ്റംബർ 18-ന് ഏഴിക്കര പെരുമ്പടന്നയിൽ യുവതിയെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. ബൈക്കിലെത്തിയ ആഷിക്ക്, യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ വട്ടം തടഞ്ഞുനിർത്തി താക്കോൽ ഊരിയെടുത്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൻ്റെ ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 11,000 രൂപയോളം അടങ്ങിയ ബാഗും അപഹരിച്ച് കടന്നുകളഞ്ഞു. ഈ സംഭവത്തിൽ നോർത്ത് പറവൂർ പോലീസ് കേസെടുത്തിരുന്നു.

​2025-ൽ തൊടുപുഴ കലയന്താനിയിൽ വെച്ച് ബിജു ജോസഫ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആഷിക്ക് ജോൺസൻ. കൂടാതെ വടക്കേക്കര, നോർത്ത് പറവൂർ, മാനന്തവാടി, തൊടുപുഴ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, കൂട്ടായ്മ കവർച്ച, കവർച്ച, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

​വടക്കേക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ്. നെൽസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ഡി. ഡിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.പി. പ്രവീൺ, ടി.പി. ലജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി ജയിലിലടച്ചത്.