മണ്ഡലകാല തീർഥാടനം ശബരിമല നട 16 ന് തുറക്കും ഉച്ചയ്ക്ക് 12 ന് ശേഷമേ പമ്പയിലേക്ക് പ്രവേശനമുള്ളൂ
മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട 16 ന് വൈകിട്ട് അഞ്ചിന് തുറക്കും. 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
മണ്ഡലകാല തീർഥാടനം: ശബരിമല നട 16-ന് തുറക്കും; ഉച്ചയ്ക്ക് 12-ന് ശേഷമേ പമ്പയിലേക്ക് പ്രവേശനമുള്ളൂ
പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട നവംബർ 16-ന് വൈകിട്ട് അഞ്ചിന് തുറക്കും. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 16-ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് 12-ന് മുൻപ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരുമായി ബസ് സർവീസുകൾ നടത്തരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.എസ്.ആർ.ടി.സിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന് മുൻപുള്ള സമയങ്ങളിൽ നിലയ്ക്കൽ വരെ മാത്രമേ യാത്രക്കാർക്ക് ടിക്കറ്റ് നൽകാവൂ എന്നും പമ്പയിലേക്ക് മുൻകൂട്ടി ടിക്കറ്റുകൾ അനുവദിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
16-ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി പകരും. ഈ സമയം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി കൈപിടിച്ച് സോപാനത്തേക്ക് ആനയിക്കും.
വൈകിട്ട് 6.30-ഓടെ സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും. വൃശ്ചികം ഒന്നായ നവംബർ 17-ന് പുലർച്ചെ പുതിയ മേൽശാന്തിമാരായിരിക്കും സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
