മധുരം ജീവിതം ആത്മഹത്യക്കെതിരായ ബോധവത്കരണം ബ്രാൻഡ് അംബാസിഡറായി വൈക്കം വിജയലക്ഷ്മി
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പദ്ധതിയായ മധുരം ജീവിതം ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയെ പ്രഖ്യാപിച്ചു.
ആത്മഹത്യക്കെതിരായ ബോധവത്കരണത്തിന്‍റ അംബാസഡറായി വൈക്കം വിജയലക്ഷ്മി
കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മിയെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പരിപാടിയായ മധുരം ജീവിതത്തിന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
ആത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ബ്‌ളോക്ക് പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, എം.കെ രാജേഷ്, വിജയമ്മ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.ഡി. ജോർജ്, ബിന്ദു അജി, ആരതി രമേശൻ, എസ്. ബിജു, കെ.ജി രാജു, ലിജി സലഞ്ച്‌രാജ്, കെ.ജെ. സണ്ണി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീത സോമൻ, സ്ഥിരം സമിതി അധ്യക്ഷരായ പി വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ജെ. സെബാസ്റ്റ്യൻ, ഹൈമി ബോബി, സുകന്യ സുകുമാരൻ, അഡ്വ. എം.ജി. രഞ്ജിത്, ജീന തോമസ്, സുമേഷ് നാട്ടറിവ്, കെ.വി. രഞ്ജന, പി.എസ്. നൗഫൽ വൈക്കം, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ, സൈക്യാട്രിസ്റ്റ് ഡോ ജി. രൂപശ്രീ, ഇടയാഴം ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ.ബി. ഷാഹുൽ, ശിശുവികസന പദ്ധതി ഓഫീസർ കെ. മൃദുല എന്നിവർ പ്രസംഗിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
