അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം
അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം നടൻ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ കേസ്
അയൽവാസിയായ ഡോക്ടറെ മർദിച്ച സംഭവം: നടൻ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ കേസ്
ചങ്ങനാശ്ശേരി: അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു. കൃഷ്ണപ്രസാദിന്റെ സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറാണ് കേസിലെ മറ്റൊരു പ്രതി. മർദനമേറ്റ അയൽവാസി ഡോ. ശ്രീകുമാർ നിലവിൽ ചികിത്സയിലാണ്.
കൃഷ്ണപ്രസാദിന്റെ പറമ്പിലേക്ക് മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ പരാതിയിൽ ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എന്നാൽ താൻ ഡോക്ടറെ മർദിച്ചിട്ടില്ലെന്നും അവിടെ നടന്ന നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് കൃഷ്ണപ്രസാദിന്റെ വിശദീകരണം.

