​ഇ 20 പെട്രോൾ ഗുണനിലവാര പരിശോധന സാമ്പിളുകൾ ശേഖരിച്ചു

സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി ഇടുക്കി കട്ടപ്പന ഇരട്ടയാർ റൂട്ടിലെ നയാര പമ്പിൽ ഇ 20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിച്ചു. ശേഖരിച്ച സാമ്പിളുകൾ കാക്കനാട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചു.

​ഇ 20 പെട്രോൾ ഗുണനിലവാര പരിശോധന സാമ്പിളുകൾ ശേഖരിച്ചു
ഇ-20 പെട്രോളിന്റെ ഗുണനിലവാര പരിശോധന; ഇടുക്കിയിൽ പമ്പിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു
​ഇ 20 പെട്രോൾ ഗുണനിലവാര പരിശോധന സാമ്പിളുകൾ ശേഖരിച്ചു

​ഇ-20 പെട്രോളിന്റെ ഗുണനിലവാര പരിശോധന; ഇടുക്കിയിൽ പമ്പിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു

ഇടുക്കി: സംസ്ഥാന വ്യാപകമായി ഇ-20 (E-20) പെട്രോളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇടുക്കിയിലും സാമ്പിളുകൾ ശേഖരിച്ചു. ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.

​ഇടുക്കി താലൂക്കിലെ കട്ടപ്പന-ഇരട്ടയാർ റൂട്ടിൽ പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിലായിരുന്നു പരിശോധന. പമ്പിൽ നിന്നും ശേഖരിച്ച ഇ-20 പെട്രോൾ സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

​ലാബിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾക്കായി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനാ സംഘത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ നോബി ജേക്കബ്, ബിൻസി മാത്യൂ, ലത വി, മെറീന ജോൺ എന്നിവരും പങ്കെടുത്തു.