മാറാടിയുടെ മനം കവർന്ന് കെ.കെ. ശ്രീകാന്ത് എൽ .ഡി.എഫ് പൊതുപര്യടനം തുടങ്ങി
മാറാടിയുടെ മനം കവർന്ന് കെ.കെ. ശ്രീകാന്ത്; എൽ.ഡി.എഫ് പൊതുപര്യടനം തുടങ്ങി
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടനത്തിന് മാറാടിയിൽ ആവേശോജ്വലമായ തുടക്കം. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളിധരൻ മാറാടി മണ്ണത്തൂർ കവലയിൽ നടന്ന ചടങ്ങിൽ പര്യടനം ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് ബെൻസി മണി തോട്ടം അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ എബ്രഹാം, കെ.എ. നവാസ്, കെ.പി. രാമചന്ദ്രൻ, എം.പി. ലാൽ, എം.എൻ. മുരളി, പോൾ പൂമറ്റം എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
ബ്ലോക്ക് ഡിവിഷൻ മാറാടിയിലെ സ്ഥാനാർത്ഥി മുരളി ശശി, മേക്കടമ്പ് ഡിവിഷൻ സ്ഥാനാർത്ഥി എബ്രഹാം സ്കറിയ എന്നിവരും ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. മാറാടിയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം പൂർത്തിയാക്കി വൈകിട്ട് പടിഞ്ഞാറെ വിരിപ്പിലാണ് സ്വീകരണ പരിപാടികൾ സമാപിച്ചത്.
ഇന്ന് പായിപ്രയിൽ: ഇന്ന് (ചൊവ്വാഴ്ച) പായിപ്ര ഗ്രാമപഞ്ചായത്തിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തുക. രാവിലെ 7:30 ന് പായിപ്ര സ്കൂൾ പടിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മുൻ എം.എൽ.എ. ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് പെരുമറ്റത്ത് സമാപിക്കും

